സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം നൽകുമെന്ന് ബഹ്റൈൻ തൊഴിൽകാര്യമന്ത്രി


മനാമ: കോവിഡിന്റെ സാഹചര്യത്തിൽ തൊഴിൽ നിയമങ്ങളും തീരുമാനങ്ങളിലുമുണ്ടായ മാറ്റങ്ങൾ കാരണം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് ബഹ്റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. തൊഴിലവരങ്ങളുടെ പരസ്യങ്ങൾ നൽകുന്നതിലൂടെ നിലവിലെ തൊഴിൽവിപണിയെ പറ്റിയുള്ള ധാരണ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്ന യാത്രക്കാർ സ്പോൺസുറുടേതോ, കന്പനിയുടേതോ അനുമതി പത്രം കൈവശം വെക്കേണ്ടതാണ്. നിരവധി കന്പനികളുടെ കൊമേർഷ്യൽ റജിസ്ട്രേഷൻ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed