ലാൽ കെയേഴ്‌സ് ബഹ്‌റൈൻ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര
മനാമ: മോഹൻലാൽ ആരാധകരുടെ ജീവകാരുണ്യ-സാമൂഹിക സേവന കൂട്ടായ്മയായ ലാൽ കെയേഴ്‌സ് ബഹ്‌റൈൻ ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.
ഷൈജു കാമ്പ്രത് പ്രസിഡന്റായും അരുൺ ജി. നെയ്യാർ ജനറൽ സെക്രട്ടറിയായും അരുൺ തൈക്കാട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ഉണ്ണിയാണ് വൈസ് പ്രസിഡന്റ്. ഗോപേഷ് കുമാർ ജോയിന്റ് സെക്രട്ടറിയായും ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്. എം എന്നിവർ കോർഡിനേറ്റർമാരായും പ്രവർത്തിക്കും.
വിപിൻ രവീന്ദ്രൻ, അഖിൽ കെ. എം., വൈശാഖ്, പ്രജിൽ, നന്ദൻ, ജെയ്സൺ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ ബഹ്‌റൈനിൽ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.
aa

