റഫ്രിജറേറ്റർ കുത്തിത്തുറന്ന് മോഷണം: രണ്ട് ഏഷ്യൻ വംശജർ ബഹ്‌റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: അൽ ഹിദ്ദ് പ്രദേശത്ത് വീടിന് മുന്നിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ അടങ്ങിയ റഫ്രിജറേറ്ററിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ രണ്ട് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 62-ഉം 32-ഉം വയസ്സുള്ള രണ്ടുപേരാണ് അൽ മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ പിടിയിലായത്.

സംഭവം സംബന്ധിച്ച് പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് തെരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കി പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed