ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ശേഖരിച്ച് സതേൺ മുനിസിപ്പാലിറ്റി
മനാമ: തങ്ങളുടെ പരിധിയിൽ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ വിവിധ ഇടങ്ങളിൽ നിന്ന് സതേൺ മുനിസിപ്പാലിറ്റി അധികൃതർ ശേഖരിച്ചു. ജൂൺ 22 മുതൽക്ക് ആരംഭിച്ച ഈ പ്രവൃത്തിയുടെ ഭാഗമായി നാൽപ്പത് വീടുകളിൽ നിന്നായി അറുപത് ട്രക്കുകളിലായാണ് ഇവ ശേഖരിച്ചത്. തെരുവുകളിൽ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നടപടി. ശേഖരിച്ചവയിൽ ഉപയോഗിക്കാൻ സാധിക്കുന്നവ ചാരിറ്റി സ്ഥാപനങ്ങൾക്ക് നൽകുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

