രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകൾ; മരണ സംഖ്യ അരലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 944 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 25,89,682 ആയി. മരണ സംഖ്യ 49,980 ആയി ഉയർന്നു. 6,77,444 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 18,62,258 രോഗമുക്തി നേടി.
കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് ഒന്നാമത് നിൽക്കുന്നത്. ശനിയാഴ്ച 12,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ 5.8 ലക്ഷം കടന്നു. തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.

