താമസസ്ഥലത്ത് ഉണ്ടായ അപകടം ; ബഹ്റൈനിൽ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു


മനാമ 

ബഹ്റൈനിലെ റിഫയ്ക്കടുത്തുള്ള ഹാജിയത്തിൽ താമസസ്ഥലത്ത് ഇന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ മരണപ്പെട്ടു. തൃശ്ശൂർ ചെന്ത്രാപിന്നി വിളന്പത്ത് അശോകന്റെ മകൻ രാജീവ് (39) ആണ് മരിച്ചത്. നാല് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഹാജിയാത്തിലെ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരായ മൂന്ന് പേരും, സുഹൃത്തുക്കളായ രണ്ടുപേരുമാണ് ഇവിടെയുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed