ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ച് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി


മനാമ: ചരിത്രങ്ങളുടെ പുനർവായന ഒരു പോരാട്ടമാണ് എന്ന തലക്കെട്ടിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു. അറബി ഉറുദു സംസ്‌കൃത ഭാഷകളെ ഗളഹസ്തം ചെയ്യാനായി കൊണ്ട് വന്ന അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ സമരം ചെയ്ത ധീര രക്ത സാക്ഷികളായ മജീദ്, റഹിമാൻ, കുഞ്ഞിപ്പ എന്നിവരുടെ സ്മരണ പുതുക്കാനും വിഖ്യാതമായ ഭാഷ സമരത്തെ അനുസ്മരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. ശഹ്ദ ഉമറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ സ്വാഗതം പറഞ്ഞു. ആക്ടിങ്ങ് പ്രസിഡണ്ട് അലി അക്ബർ അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎയും  ബൈത്തുറഹ്മ പദ്ധതിയുടെ  ശില്പിയും  ഭാഷ സമരത്തിന്റെ മുന്നണി പോരാളികളിലൊരാളുമായ പി അബ്ദുൽ ഹമീദ് മാസ്റ്റർ നിർവഹിച്ചു.  

ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് ഭാഷാ പഠനത്തെ മാറ്റി നിർത്തുന്നത് ഒരു രണ്ടാം ഭാഷ സമരത്തിന്റെ അനിവാര്യതയിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ച അദ്ദേഹം കേന്ദ്രം ഭരിക്കുന്ന സംഘ പരിവാറും കേരളം ഭരിക്കുന്ന ഇടതു പക്ഷ സർക്കാരും ഒരേ മനോഭാവത്തോടെയാണ് അറബി / ഉറുദു ഭാഷകളെ കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞു. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡണ്ടുമായ കുറുക്കോളി മൊയ്‌ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഹബീബ് റഹിമാനും, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും  കോൺഫറൻസ് ആശംസ പ്രസംഗം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി നന്ദി രേഖപ്പെടുത്തി. 

You might also like

  • NEC

Most Viewed