ഐ വൈ സി സി ബഹ്റിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം ജൂണ്‍ മൂന്നാം വാരം നാട്ടിലേയ്ക്ക്
മനാമ
ഐവൈസിസി ബഹ്റൈന്‍ ഒരുക്കുന്ന ബഹ്‌റൈൻ കൊച്ചി ചാർട്ടേർഡ് വിമാനം ജൂൺ മൂന്നാം വാരം നാട്ടിലേക്കു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫഹദാൻ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയർ വിമാനമാണ് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്.169 ആളുകൾക് ഈ വിമാനത്തിൽ യാത്ര ചെയ്യുവാൻ സാധിക്കും.
ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നതെന്നും രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക് യാത്ര സൗജന്യമായിരിക്കുമെന്നും ഐ വൈ സി സി ഭാരവാഹികളായ അനസ് റഹിം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ,മണികുട്ടൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

