വീടണയാന്‍ നാടിന്റെ കൈത്താങ്ങ് ആരംഭിച്ച് ഒഐസിസി ബഹ്റൈന്‍


മനാമ 
ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ . എം ലിജുവിന്റെ നേതൃത്വത്തില്‍ ആംരഭിച്ച പദ്ധതിയുടെ ബഹ്റൈൻ വിതരണോദ്‌ഘാടനം ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം നിർവഹിച്ചു.
 
ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം ആശംസകൾ നേർന്നു .ആദ്യ  ടിക്കറ്റ് ആലപ്പുഴ വെണ്മണി സ്വദേശി ജാൻസി ജോൺസന് ഓ ഐ സി സി ബഹ്‌റൈൻ ആലപ്പുഴ ജില്ല ജനറൽ സെക്രെട്ടറി  മോഹൻകുമാർ നൂറനാട് ,ഒ ഐ സി സി ഓഫീസ്‌ ചാർജ്ജ്‌ വഹിക്കുന്ന സെക്രട്ടറി ഷാജി തങ്കച്ചൻ എന്നിവർ ചേർന്നു കൈമാറി.
 
നാളെ  തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇവർ നാട്ടിലേക്കു യാത്ര ചെയ്യും . ‌ബഹ്റൈൻ ദേശീയ  ജനറൽ സെക്രട്ടറി ബോബി പാറയിൽ , സെക്രട്ടറി മനു മാത്യു , ആലപ്പുഴ  ജില്ലാ കമ്മറ്റി അംഗം സാമുവേൽ മാത്യു , യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദുഹം , വൈസ് പ്രസിഡന്റ് സുനിൽ ചെറിയാൻ , പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സൽമാൻ ഫാരിസ് തുടങ്ങിയവർ വിതരണോദ്ഘാടനത്തില്‍ പങ്കെടുത്തു .
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed