വീണ്ടും ചാര്‍ട്ടേര്‍ഡ് വിമാനവുമായി സമാജം


മനാമ 
നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ബഹ്റൈനില്‍ നിന്ന് നാട്ടിലേയ്ക്ക് വിജയകരമായി അയച്ചതിന് പിന്നാലെ അഞ്ചാമത്തെ ചാര്‍ട്ടേര്‍‍ഡ് വിമാനവും പ്രഖ്യാപ്പിച്ച് ബഹ്റൈന്‍ കേരളീയ സമാജം. ഇന്നലെയും ഇന്നുമായി കോഴിക്കോടേക്കും കൊച്ചിയിലേയ്ക്കുമായിരുന്നു നാല് വിമാനങ്ങള്‍ എങ്കില്‍ ഇത്തവണ സമാജം വിമാനം പറക്കുന്നത് തിരുവനന്തപുരത്തേക്കാണ്. കഴിഞ്ഞ വിമാന സെര്‍വീസുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ ശശി തരൂര്‍ എംപിയോടുള്ള നന്ദിസൂചകമായിട്ടാണ് തിരുവനന്തപുരത്തേക്ക് അടുത്ത വിമാനം ഏര്‍പ്പാട് ചെയ്യുന്നതെന്ന് സമാജം ഫേസ് ബുക്ക് പേജിലൂടെ ഭാരവാഹികള്‍ അറിയിച്ചു. ഇതേ പറ്റി കൂടുതലറിയാന്‍ സമാജം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.  വന്ദേഭാരത് മിഷന്റെ ഭാഗമായി ജൂൺ 19 വരെയുള്ള അഞ്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും തിരുവനന്തപുരത്തേക്കാണ് യാത്ര തിരിക്കുന്നത്. 
 

You might also like

  • Straight Forward

Most Viewed