കോവിഡ് കാരണം ബഹ്റൈനില്‍ ഒരു മരണം കൂടി

മനാമ
ബഹ്റൈനില്‍ ഒരു വിദേശി കൂടി കോവിഡ് രോഗബാധ കാരണം മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. മുപ്പത്തിനാല് വയസുകരനാണ് മരണമടഞ്ഞത്. ഇതോടെ ഇവിടെ കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 24 ആയി. അതേസമയം ഇന്ന് വൈകുന്നേരം ലഭിച്ച വിവരപ്രകാരം 159 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടി കണക്കിലെടുത്താല്‍ ഇന്ന് ആകെ കോവിഡ് ബാധിച്ചത് 548 പേരിലാണ്. ഇതില്‍ 286 പേര്‍ വിദേശികളാണ്. നിലവില്‍ 5304 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പതിനാല് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 9056 പേര്‍ രോഗമുക്തി നേടി.