കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പോയ പയ്യോളി സ്വദേശിക്ക് കോവിഡ്; അതീവ ജാഗ്രത


മനാമ: കോഴിക്കോട് പയ്യോളിയിൽ നിന്ന് ബഹ്റൈനിൽ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്‌റൈനിൽ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

അതേസമയം പയ്യോളിയിൽ ജാഗ്രത കടുപ്പിക്കാൻ തീരുമാനിച്ചു. വിദേശത്തേക്ക് പോവുന്നതിന് മുന്പ് നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാൾ സന്പർക്കം പുലർത്തിയിരുന്നെന്നാണ് പ്രാഥമികവിവരം. ബന്ധുക്കളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്‍ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് എടുത്ത ട്രാവൽ‍സും ഇയാൾ സന്ദർശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ആദ്യഘട്ടത്തിൽ കൂടുതൽ സന്പർ‍ക്കം പുലർത്തിയവരുടെ പട്ടിക ഉടൻ തയ്യാറാക്കും. 

You might also like

Most Viewed