ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

അബുദാബി: കൊവിഡ് 19 ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാർ നായർ (61) കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ചു. ഒമാനിൽ മരിച്ച കണ്ണൂർ വയക്കര സ്വദേശി ഷുഹൈബിന്‍റെ(24) മരണവും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 184 മലയാളികളാണ്.