കേന്ദ്രനിലപാട് പ്രതിഷേധാർഹമെന്ന് ബഹ്റൈൻ പ്രതിഭ


മനാമ: പ്രവാസികളുടെ യാത്ര കാര്യത്തിൽ കേന്ദ്ര സർക്കാറിൻ്റെ തീരുമാനം നിഷേധാത്മകമാണെന്ന് ബഹ്റൻ പ്രതിഭ പ്രസ്താവിച്ചു. വീണ്ടുവിചാരമില്ലാത്ത പ്രവർത്തനമാണ് കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. രണ്ട് ലക്ഷം പേരെ മാത്രമേ കൊണ്ടുവരാൻ കഴിയു എന്ന നിലപാട് പ്രതിക്ഷേധാർഹമാണ്. നിരവധി ഇന്ത്യക്കാരാണ് ഇവിടെ ജോലിയും ശന്പളവും ഇല്ലാതെ ജീവിതം തള്ളി നീക്കുന്നത്.

ഗുരുതരമായ ഇത്തരം പ്രശ്നങ്ങളെ കണക്കിലെടുത്ത് വേണം കേന്ദ്ര സർക്കാർ തീരുമാനങ്ങളെടുക്കാനെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് കെ.എം സതീഷ് എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed