പ്രവാസികളെ മടക്കി കൊണ്ടുപോകുന്നതിന്റെ ചിലവ് സർക്കാർ വഹിക്കണം : ഇന്ത്യൻ സോഷ്യൽ ഫോറം
മനാമ: പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ട് പോകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ മാസങ്ങളായി ഭക്ഷണത്തിനു പോലും ഉള്ള വക കണ്ടത്താനാവാതെ സാമൂഹിക സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റുകളെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ വിമാന ടിക്കറ്റിന് വേണ്ട തുക കണ്ടെത്തുക എന്നത് അപ്രായോഗികം ആണ്. ഈ പ്രയാസ കാലഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം. വിമാന കന്പനികളുമായി കരാറിൽ ഏർപ്പെട്ടു പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്ന് ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും പത്ര പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

