ഐമാക് സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും സ്വാതന്ത്ര്യദിനാഘോഷവും നടത്തി


മനാമ : ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ ഗഫൂർ,ബുക്ക്‌വാര റിഫ എന്നി സെൻററുകളിൽ 45 ദിവസമായി നടന്നുവന്ന സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ബാങ് സായ് തായ് ഹാളിൽ വച്ച് നടന്നു. ഐമാക്  ചെയർ മാനും മാനേജിങ് ഡയരക്ടറുമായ  ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിസിപ്പൽ സുധി പുത്തൻ വേലിക്കര സ്വാഗതം പറഞ്ഞു . 

സിനിമ നാടക സംവിധായകരും അഭിനേതാക്കളുമായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർ മുഖ്യതിഥികളായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റും അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ജനറൽ പ്രാക്ടീഷണർ ഡോ. ബാബുരാമചന്ദ്രൻ, ബഹ്‌റൈൻ പ്രതിഭ നേതാവ് സി വി നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ കോഴ്‌സുകളിൽ പരിശീലനം നേടിയ 150 -ഓളം കുട്ടികളുടെ കലാപ്രകടനങ്ങൾ ഫിനാലെയിൽ അവതരിപ്പിച്ചു. ഐമാക് ന്റെ മുഴുവൻ സ്റ്റാഫ്‌ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു

article-image

ഐമാക് സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുത്തവര്‍ 

You might also like

  • Lulu Exchange
  • Straight Forward

Most Viewed