പാകിസ്ഥാനുളള ധനസഹായം യു.എസ് വീണ്ടും വെട്ടിക്കുറച്ചു


വാഷിംഗ്ടൺ: പാകിസ്ഥാന് യു.എസ് നൽ‍കികൊണ്ടിരുന്ന ധനസഹായം യു.എസ് വെട്ടിക്കുറച്ചു. ഇതോടെ 440 മില്യൺ ഡോളറിന്റെ സഹായം 4.1 ബില്യൺ ഡോളറായി ചുരുങ്ങി. പാകിസ്ഥാനുമായി 2010ൽ ഉണ്ടാക്കിയ പി.ഇ.പി.എ കരാർ പ്രകാരമാണ് യു.എസ് സന്പത്തിക സഹായം നൽ‍കിയിരുന്നത്.ഇംറാൻ ഖാൻ‍ യു.എസ് സന്ദർശനം നടത്താനിരിക്കെയാണ് പുതിയ തീരുമാനം .

പാകിസ്ഥാൻ‍, തീവ്രവാദത്തെ തടയുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ കൊല്ലവും യു.എസ് പാകിസ്ഥാന് കൊടുത്തുകൊണ്ടിരുന്ന ധനസഹായം വെട്ടിക്കുറച്ചിരുന്നു. 300 മില്യൺ ഡോളറിന്റെ സഹായമാണ് യു.എസ് വെട്ടിച്ചുരുക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed