ബഹ്റൈനിലെ മുഹർറഖിൽ മലയാളി മരിച്ച നിലയില്‍


മനാമ: കൊല്ലം കായംകുളം സ്വദേശി ഹാരിസ് അബ്ദുൽ ഹക്കിമിനെ (32) ബഹ്റൈനിലെ മുഹർറഖിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഹക്കീമിനെ ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് സ്ഥാപനം അകത്തുനിന്ന് പൂട്ടിയ ശേഷം സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഭാര്യയും ആറു വയസ്സുള്ള മകനുമുണ്ട്. സൽമാനിയ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed