കീർത്തി സുരേഷ് വീണ്ടും തമിഴിലേക്ക്


ചെന്നൈ: ഭൈരവ, റെമോ, രജനി മുരുകൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കീർത്തി സുരേഷ് വീണ്ടും തമിഴിലേക്ക്. സ്റ്റോൺ ബെഞ്ചിന്റെ ബാനറിൽ സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈശ്വർ കാർത്തിക് ആണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

‘മഹാനടി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കീർത്തി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയി രിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed