ജോജു ജോർജ് ധനുഷിനൊപ്പം തമിഴിൽ


ചെന്നൈ: തമിഴിൽ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങി ജോജു ജോർജ്. ധനുഷിനെ നായകനാക്കി കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണിത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. ലണ്ടന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഗ്യാങ്‌സ്റ്റർ കഥയാണിത് . 

മലയാളിയായ വിവേക് ഹർഷനാണ് എഡിറ്റർ. ശ്രീയാസ് കൃഷ്ണ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഹോളിവുഡ് താരം അൽപാച്ചിനോയും അഭിനയിക്കുന്നതായി വാർത്തകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed