മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ:  പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മയും ബഹ്റൈൻ അൽഹിലാൽ മെഡിക്കൽ സെന്റർ അദ്‌ലിയ ബ്രാഞ്ചുമായി സഹകരിച്ചു  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു  പൊന്നാനി കൂട്ടായ്മയിൽ നിന്നുള്ളവർ കൂടാതെ വിവിധ ജില്ലകളിൽ നിന്നും , മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരും ചേർന്ന്  നൂറ്റി അൻപതിൽ പരം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. അൽഹിലാൽ മാർക്കറ്റിംഗ് വിഭാഗം പ്യാരിലാൽ ക്യാമ്പിന് നേതൃത്വം നൽകി.  കൂട്ടായ്മ ഭാരവാഹികളായ സുജേഷ് പഴേടത്ത് , നാസർ വലിയപറമ്പത്തു എന്നിവർ ചേർന്ന് ഉപഹാരം നൽകി.കോർഡിനേറ്റർ പ്രസാദ്. മറ്റു ഭാരവാഹികൾ ചേർന്നു ക്യാംപ് നിയന്ത്രിച്ചു. ഇനിയും പ്രവാസികൾക്ക് ഉപകാരപ്രദമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന്  പവിഴദ്വീപിലെ പൊന്നാനി കൂട്ടായ്മയുടെ കമ്മിറ്റീ ഭാരവാഹികൾ അറിയിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed