ബഹ്‌റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈൻ മുൻ പ്രവാസിയും എറണാകുളം ആലുവ അമ്പാട്ട് ഹൌസിൽ ബേബി ജോസഫ് (72) സ്വദേശത്ത് നിര്യാതനായി. 35 വർഷത്തോളം ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്നര വര്ഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. ബഹ്‌റൈൻ ഇന്ത്യൻ എംബസി ജീവനക്കാരി പ്രിയ എയ്ഞ്ചൽ ,പ്രമോദ് (ബഹ്‌റൈൻ) എന്നിവർ മക്കളാണ്. ഭാര്യ റമോളാ .മൃതദേഹം നാളെ വൈകീട്ട് ആലുവ സെന്റ് ഡൊമിനിക് ചർച്ചിൽ സംസ്കരിക്കും .ബഹ്‌റൈനിലെ അഗാസ് ഇന്റർനാഷണൽ,അൽ അവാജി എന്നീ കമ്പനികളിലാണ് ബേബി ജോസഫ് സേവനമനുഷ്ടിച്ചിട്ടുള്ളത്.

