ഷെയറിംഗ് മുറികൾ വാഗ്ദാനം ചെയ്ത് അനാശാസ്യവും


മനാമ: സോഷ്യൽ മീഡിയാ വഴിയുള്ള  കൊടുക്കൽ വാങ്ങൽ വിലപ്പനകൾക്കിടയിൽ ഷെയറിംഗ് മുറികൾ വാഗ്ദാനം ചെയ്ത് അനാശാസ്യ പ്രവർത്തനങ്ങൾ  'ബിസിനസ് 'ആക്കി മാറ്റുന്ന സംഘങ്ങളും സജീവമായി രംഗത്തുണ്ട്. ഷെയറിംഗ് റൂമുകൾ നൽകാനുണ്ട് എന്ന രീതിയിൽ  പരസ്യം ചെയ്തു ഫോൺ നമ്പർ പരസ്യപ്പെടുത്തി അതിലേക്കു വിളിക്കുന്ന യുവാക്കളെയാണ് ചില യുവതികൾ അടക്കമുള്ള സംഘങ്ങൾ വലവീശിപ്പിടിക്കുന്നത്.

പ്രസിദ്ധീകരിച്ച നമ്പറിലേക്ക് വിളിക്കുന്ന  ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കൾ ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് മുറി കാണാൻ ആവശ്യപ്പെട്ട് ഇവരെ ക്ഷണിക്കുക. മദ്യം മുതൽ യുവതികളെ വരെ ഇവർക്ക് കൂട്ടിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുറി ഷെയർ ചെയ്യുന്ന സംഘം യുവാക്കളെ പിന്നീട് ചൂഷണം ചെയ്യുകയും ആവശ്യം കഴിഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നു. ഷെയറിംഗ് അക്കോമഡേഷൻ ആയതു കാരണം കൊണ്ട് തന്നെ പലപ്പോഴും പരാതി നൽകാനോ മുതിരുന്നില്ലെന്ന് മാത്രമല്ല പുതിയ താമസ സ്‌ഥലം ലഭിക്കുന്നത് വരെ ഇവർക്ക് ഇത്തരം ഇടങ്ങളിൽ കഴിയാൻ നിര്ബന്ധിതരാക്കപ്പെടുകയോ ചെയ്യുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed