ബഹ്റൈനിൽ സ്വദേശിവൽക്കരണം നടപ്പിലാക്കണം എന്ന ആവശ്യമുയരുന്നതായി സൂചന
മനാമ : ബഹ്റൈനിൽ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കണം എന്ന ആവശ്യമുയരുന്നതായി സൂചനകൾ. ഇൗ ആവശ്യത്തെ ഗവൺമെൻറും മുഖവിലക്ക് എടുക്കുന്നതിെൻറ ഭാഗമായാണ്, ആരോഗ്യ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ 79 ശതമാനവും സ്വദേശികളാണെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും. സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനുള്ള പാർലമെൻ്റ് വസ്തുതാന്വേഷണക്കമ്മീഷനുമായുള്ള സിറ്റിങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നത്.
അതേസമയം 35 ഒാളം തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് പാർലമെൻ്റിൽ ഒരുവിഭാഗം എം.പിമാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്വദേശികൾക്ക് ഇൗ തസ്തികകളിൽ മിനിമം വേതനവും നടപ്പാക്കണമെന്നും എം.പിമാർ സൂചിപ്പിച്ചിരുന്നു.

