നീറ്റ് റാങ്ക് ജേതാവ് മുഹമ്മദ് അഫാസിനെ അനുമോദിച്ചു
മനാമ: പതിനഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ അഖിലേന്ത്യാ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 661 ആം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് അഫാസ് മായഞ്ചേരിയെ ദുബായ് ഗോൾഡ് ആൻഡ് ദയമണ്ട്സ് ബഹ്‌റൈൻ അനുമോദിച്ചു. ദുബായ് ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഡയറക്ടര്‍ അഷ്റഫ് മായഞ്ചേരിയുടെ മകനാണ് മുഹമ്മദ് അഫാസ്. ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സില്‍ നടന്ന ലളിതമായ അനുമോദന ചടങ്ങിൽ ഡയറക്റ്റർമാരായ ഹുസ്സൈൻ ഹാജി , അഷ്റഫ് മായഞ്ചേരി,മുഹമ്മദ് മീത്തൽ, ഇബ്രാഹിം പുതുഷേരി,ഷംസുദ്ദീൻ റീഗൾ തുടങ്ങി മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

