കശ്മീരിലെ‍ ഏറ്റുമുട്ടലിൽ‍ ഒരു സൈനികന് വീരമൃത്യു, രണ്ടു ഭീകരവാദികളെ വധിച്ചു


ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന് വീരമൃത്യു. സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു.

ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് സൂചന. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുള്ളതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്താനെത്തിയ സുരക്ഷാസേനയ്ക്കു നേരെ ഭീകരവാദികൾ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.പ്രദേശത്തുനിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ഒരു ഭീകരവാദി കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്.

അതേസമയം തിങ്കളാഴ്ച അനന്ത്നാഗ് ജില്ലയിലെ അചാബൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ മേജർ വീരമൃത്യു വരിച്ചിരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. കരസേനാ മേജറിനും രണ്ടു ജവാന്മാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed