ബഹ്‌റൈനിൽ നാലുവർഷത്തിനിടെ പൊലിഞ്ഞത് 1021 ഇന്ത്യക്കാരുടെ ജീവൻ :ഗൾഫ് രാജ്യങ്ങളിൽ നാലുവർഷം കൊണ്ട് 28523 ഇന്ത്യക്കാർ മരിച്ചു
ന്യൂഡൽഹി: 2014-18 കാലയളവിൽ ഗൾഫിൽ മരിച്ച ഇന്ത്യക്കാരുടെ കണക്കു പുറത്തുവിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 28523 ഇന്ത്യക്കാർക്ക് ആണ് ഗൾഫ് രാജ്യങ്ങളിൽ വെച്ചു ജീവൻ നഷ്ടപെട്ടത്. ഏറ്റവുമധികം ഇന്ത്യക്കാർ മരിച്ച വർഷം 2016 ആണ്. 6013 പേരാണ് മരിച്ചത് ഒരു വർഷത്തിനിടെ മാത്രം മരണപ്പെട്ടത്.
മരിച്ചവരിൽ അധികവും മാനസിക ആഘാതങ്ങളെ നേരിടാതെ ആത്മഹത്യ ചെയ്തവരാണെന്ന് പാർലമെന്‍റിലെ ചോദ്യോത്തരവേളയിൽ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.കെ സിങാണ് അറിയിച്ചു. ഏറ്റവുംകൂടുതൽ പ്രവാസികൾ മരണപ്പെട്ടത് സൌദി അറേബ്യയിലാണ്. 12,828 പേരാണ് ഇവിടെ മാത്രം മരിച്ചത്. അതെ സമയം യൂ.എ.ഇ 7877, കുവൈറ്റ് 2932, ബഹറിൻ 1021, ഒമാൻ 2564, ഖത്തർ 1301 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ കാണാതായ ആളുകളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ല.
ആത്മഹത്യക്കു പുറമെ കൂടുതൽ ഇന്ത്യക്കാർ മരണപ്പെട്ടത് റോഡപകടങ്ങളിലൂടെയും കൊലപാതങ്ങളിലൂടെയും ആത്മഹത്യയിലൂടെയോ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലേബർ ക്യാമ്പുകളിൽ ആത്മഹത്യയ്ക്കെതിരായ ബോധവൽക്കരണം കൂടുതൽ ശക്തമായി നടത്തിവരുന്നതായും, പ്രവാസി ഭാരതീയ കേന്ദ്രയാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നും മന്ത്രി വി കെ സിംഗ് കൂട്ടിച്ചേർത്തു.

