അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവം : സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ
തിരുവനന്തപുരം : ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

