അയൺമാൻ വിജയം : ബഹ്റൈൻ തപാൽ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി


മനാമ : ഹവായിലെ കൈലുവ കോനയിൽ നടന്ന അയൺമാൻ വേൾഡ് ചാമ്പ്യൻഷിപ്പ് 2018ൽ (എക്സ് സി ഡിവിഷൻ), വിജയം കരസ്ഥമാക്കിയ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ സ്മരണാർത്ഥം ബഹ്റൈൻ തപാൽ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നിർദേശപ്രകാരമാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നതെന്ന് ബഹ്റൈൻ തപാൽ വകുപ്പ് വ്യക്തമാക്കി.

ഹവായിൽ നടന്ന അയൺ മാൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ 9.19 മണിക്കൂർ സമയം കൊണ്ട് 226.26 കിലോമീറ്റർ ദൂരപരിധി മറികടന്നാണ് കിംഗ് ഹമദ് ചാരിറ്റി പ്രതിനിധിയും, യൂത്ത് ആൻഡ് സ്പോർട്സ് അഫേഴ്സ് പ്രസിഡണ്ടുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ കിരീടം കരസ്ഥമാക്കിയത്. ഹവായി ഐലന്റിലെ കോന സിറ്റിയിൽ നടന്ന അയൺ മാൻ ചാമ്പ്യൻഷിപ്പ്, ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമുള്ള മത്സര ഇനമാണ്. ചാമ്പ്യൻഷിപ്പിന്റെ 40 ആം വാർഷികമാണ് അടുത്തിടെ നടന്നത്.

82 ലോക രാജ്യങ്ങളിൽനിന്നുള്ള 3000 ലേറെ മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 18 മുതൽ 85 വരെ പ്രായമുള്ളവരായിരുന്നു ത്സരാർത്ഥികൾ. ജർമ്മനി, ഫ്ളോറിഡ, തെക്കുകിഴക്കൻ ഏഷ്യ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പുകളിലും ന്യൂയോർക്കിൽ നടന്ന സിറാക്കൂസ് റേസിലും മറ്റ് ചാമ്പ്യൻഷിപ്പുകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫക്ക് സാധിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed