എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി


തിരുവനന്തപുരം : അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വർഗീയ പ്രചാരണം നടത്തിയെന്ന ഹർജിയിലാണ് വിധി. കെ.എം.ഷാജിക്ക് എംഎൽഎ സ്ഥാനത്തു തുടരാൻ യോഗ്യതയില്ല. അഴീക്കോട് മണ്ഡലത്തിൽ ഷാജിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.വി. നികേഷ്കുമാർ നൽകിയ തിരഞ്ഞെടുപ്പു ഹർജി അനുവദിച്ചാണു ജസ്റ്റിസ് പി. ഡി. രാജന്റെ ഉത്തരവ്.

തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം അംഗീകരിച്ച കോടതി, ഷാജിക്ക് എംഎൽഎ സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നു വിലയിരുത്തി. മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ആരോപണം. വിധിക്കെതിരെ സ്റ്റേയ്ക്ക് അപേക്ഷ നൽകുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ലെന്നും പറഞ്ഞ ഷാജി, നികേഷ്കുമാർ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ആരോപിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed