അറബ് ഷീൽഡ് 1 ഡ്രില്ലിൽ ബി.ഡി.എഫ് പങ്കെടുക്കും


മനാമ : നവംബർ 16ന് ഈജിപ്തിൽ നടക്കുന്ന അറബ് ഷീൽഡ്-1 സംയുക്ത ആയുധ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) അറിയിച്ചു. ഈജിപ്തിലെ നജീബ് മിലിട്ടറി ബസിലാണ് ആയുധ പരിശീലനം നടക്കുന്നത്. മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന വ്യോമ-നാവിക സേനാ പരിശീലനങ്ങളിലും ബി.ഡി.എഫ് പങ്കെടുക്കും. എട്ട് അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന പരിശീലന പരിപാടി മേഖലയിലെ ഏറ്റവും വലിയ ആയുധ പരിശീലന പദ്ധതികളിലൊന്നാണ്.
 
ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആയുധ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ആശയങ്ങൾ ഏകീകരിക്കാനും, അനുഭവങ്ങൾ കൈമാറ്റം ചെയ്യാനും, പോരാട്ടവീര്യത്തെ ശക്തിപ്പെടുത്താനും സഹോദര രാജ്യങ്ങളുടെ ഇടയിൽ സൈനിക സഹകരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് അറബ് ഷീൽഡ് 1 സംയുക്ത ആയുധ പരിശീലനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed