ഗ്രാമീണ ഭക്ഷണവും നാടൻ രുചികളുമായി ഫുഡ് വില്ലേജ് പ്രവർത്തനമാരംഭിച്ചു
മനാമ: സാധാരണ രീതിയിലുള്ള എല്ലാ ഭക്ഷണങ്ങൾക്കുമൊപ്പം ഗ്രാമീണ രീതിയിലുള്ള നിരവധി ഭക്ഷണങ്ങൾ നാട്ടിൻപുറത്തെ അന്തരീക്ഷത്തിൽ കഴിക്കാനാവും വിധം ക്രമീകരിച്ചിട്ടുള്ള ഫുഡ് വില്ലേജ് റെസ്റ്റോറന്റ് ഗുദൈബിയയിൽ (പഴയ സൗത്ത് പാർക്ക്) തുടക്കമായി. ഏറുമാടം, ബസ് ഷെൽട്ടർ, വായനശാല, കള്ള് ഷാപ്പ് തുടങ്ങിയവ അതേപടി നിർമ്മിച്ചാണ് ഇവിടെ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് കളിക്കാനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ട്. ഇന്നലെ വൈകീട്ട് ഗുദൈബിയയിൽ െവച്ച് നടന്ന ലളിതമായ ചടങ്ങിൽ ഷെഫ് ശ്രീജിത്ത് തെക്കേയിൽ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ മാനേജർ ജോബി ജോസഫ്, മാർക്കറ്റിംഗ് മാനേജർ മുസ്തഫ, മറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
മലയാളികളുടെ നാടൻ ഭക്ഷണ താൽപ്പര്യത്തിനും, ഗ്രാമീണ കാഴ്ചകൾക്കും, പ്രാധാന്യം നൽകി കൊണ്ടാണ് ഫുഡ്−വില്ലേജ് റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്.
