ഫുട്ബോൾ കാർണിവലിന് ഇന്ന് തുടക്കമാകും
മനാമ: കെ.എംസി.സി സ്പോട്സ്−വിംഗ് സംഘടിപ്പിക്കുന്ന ഇ. അഹമ്മദ് സാഹിബ് റോളിംഗ് ലാവ വിന്നേർസ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ കെ.എം.സി.സി ഫുട്ബോൾ കാർണിവലിന് ഇന്ന് ഇത്തിഹാത് ക്ലബ്ബിൽ തുടക്കമാകും. വിവിധ ജില്ലാ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്ത്രെണ്ടോളം ടീമുകൾ അണിനിരക്കുന്ന കാർണിവൽ ഇന്നും നാളെയും സെമിഫൈനലും, ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 30നും നടക്കും. താരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെയാണ് കാർണിവൽ ആരംഭിക്കുക. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്യുന്ന കാർണിവലിൽ സംസ്ഥാന ജില്ലാ ഏരിയ ഭാരവാഹികൾ പങ്കെടുക്കും.
8 മണിക്ക് ആരംഭിക്കുന്ന കാർണിവലിൽ കോഴിക്കോട് എ ടീം മലപ്പുറം എ ടീമുമായി മത്സരിക്കുന്നതോടെ ഇന്റർ കെ.എം.സി.സി ഫുട്ബാൾ മത്സരത്തിന് ആരംഭം കുറിക്കും. തുടർന്ന് നടക്കുന്ന മത്സരത്തിൽ മുഹറഖ് ടീം കാസർഗോടിനെയും പാലക്കാട് സംസ്ഥാനകമ്മറ്റി നേതൃത്വം നൽകുന്ന ടീമുമായും മത്സരിക്കും. സൗത്ത് സോൺ കണ്ണൂരിനെയും മലപ്പുറം എ ടീം ഹിദ്ദിനെയും, മലപ്പുറം ബി ടീം പാലക്കാടിനെയും, കോഴിക്കോട് ബി ടീം സൗത്ത് സോണിനെയും, കാസർകോട് ഒലിവ് ടീമുമായും മത്സരിക്കും.
പരിപാടിയോടനുബന്ധിച്ച് കെ.എം.സി.സി ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ രുചിയൂറും വിഭാവങ്ങളോട് കൂടിയുള്ള മലബാർ തട്ടുകടയും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
