കെ.സി.എ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 30ന്
മനാമ. കെ.സി.എ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 30ന് കെ.സി.എ ഹാളിൽ നടക്കും. അടുത്ത രണ്ട് വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണ് അന്നേ ദിവസം രാത്രി എട്ടിന് നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ.എ പങ്കെടുക്കും. ഒപ്പം മറ്റ് പ്രമുഖരും സംബന്ധിക്കും. അതിന് ശേഷം കലാപരിപാടികളും അരങ്ങേറും. മെയ് 1ന് കെ.സി.എയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാന്പ് സന്ദർശനവും, കിറ്റ് വിതരണവും നടക്കും.
