ജക്കാ­ർ­ത്ത മെ­ട്രോ­പൊ­ളി­റ്റൻ പൊ­ലീ­സ്, കെ­.എച്ച്.കെ­ സ്പോ­ർ­ട്സി­നെ­ സ്വാ­ഗതം ചെ­യ്തു­


മനാമ: ഇന്തോനേഷ്യയിലെ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ നടത്തിയ പരിപാടിയിൽ ജക്കാർത്ത മെട്രോപൊളിറ്റൻ പൊലീസ്, ബഹ്‌റൈൻ കെ.എച്ച്.കെ സ്പോർട്സ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ചെത്തിയ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ പ്രസിഡണ്ട് മൊഹമ്മദ് ഷാഹിദിനെ സ്വാഗതം ചെയ്തു. 

സ്പോർട്സ് മേഖലയെ വികസിപ്പിക്കുന്നതിനും, സന്പദ്്വ്യവസ്ഥയ്ക്കും ടൂറിസത്തിനുമായി പുതിയ വഴികൾ തുറന്ന് രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിനായുമുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെയും അധികാരികൾ അംഗീകരിച്ചു. ജക്കാർത്തയിലെ ബലായി സർബിനിയിൽ മേയ് 11ന് പരിപാടിയുടെ 12ാം എഡിഷൻ നടത്തപ്പെടുമെന്ന് ബ്രേവ് കോംബാറ്റ് ഫെഡറേഷൻ പ്രഖ്യാപിച്ചു. ഇത് ലോകമെന്പാടും തൽസമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. 

തെക്കുകിഴക്കൻ ഏഷ്യയിൽ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ നടത്തുന്ന ആദ്യ പരിപാടിയാണ് ഇത്. ഇന്തോനേഷ്യയിലെയും ബഹ്‌റൈനിലെയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അത്ലറ്റുകൾ ഫൈറ്റ് നൈറ്റിൽ പങ്കെടുക്കും. ബഹ്റൈൻ രാജ്യത്തിന് വിദേശ നിക്ഷേപങ്ങളെയും ആഗോള പങ്കാളിത്തത്തെയും വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായിരിക്കും ഈ പരിപാടി.

You might also like

  • Straight Forward

Most Viewed