മനാമ മാർക്കറ്റിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു
മനാമ: മനാമ സെൻട്രൽ മാർക്കറ്റിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. 1.2 ദശലക്ഷം ബഹ്‌റൈൻ ദിനാറിന്റെ പണികളാണ് നിലവിൽ നടക്കുന്നത്. കഴിഞ്ഞ വർഷമാണ് മാർക്കറ്റ് പുനരുദ്ധാരണത്തിന്റെ ആദ്യ ഘട്ട പണികൾ തുടങ്ങിയത്, രണ്ടാം ഘട്ടം വരെയുള്ള പണികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾ റഹ്്മാൻ അൽ ഖലീഫ, ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് മൊഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ, മറ്റ് ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു. ഈ വർഷത്തെ റമദാനിന് മുന്പ് പഴം പച്ചക്കറി മാർക്കറ്റ് എയർ കണ്ടീഷൻ ചെയ്യുമെന്ന് ഷെയ്ഖ് മൊഹമ്മദ് അറിയിച്ചു. 2020ഓടെ മനാമ മാർക്കറ്റിന്റെ അവസാന ഘട്ട പുനർനിർമ്മാണ പണികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
