എസ്.കെ.എസ്.എസ് എഫ് മെന്പർഷിപ്പ് ക്യാന്പയിൻ സമാപിച്ചു
മനാമ: മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ നീണ്ടു നിന്ന ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് മെന്പർഷിപ്പ് ക്യാന്പയിൻ സമാപിച്ചു. സമസ്ത ഉംറ സംഘം വഴി ഉംറ കർമ്മം നിർവ്വഹിച്ച് തിരിച്ചെത്തിയ ഏതാനും പ്രവർത്തകർക്ക് മെന്പർഷിപ്പ് നൽകിയാണ് കഴിഞ്ഞ ദിവസം ക്യാന്പയിൻ സമാപനം കുറിച്ചത്.
ക്യാന്പയിനോടനുബന്ധിച്ച് വിവിധ ഏരികളിൽ കോ-ഓർഡിനേറ്റർമാർ മുഖേന 18നും 45നും ഇടയിൽ പ്രായമുള്ള നിരവധി പേരാണ് മെന്പർഷിപ്പ് സ്വീകരിച്ചത്. മെന്പർഷിപ്പ് ഫോമുകളുടെ ഡാറ്റാഎൻട്രി വർക്കുകൾ പൂർത്തിയാക്കി ഏപ്രിൽ 20 മുതൽ 30 വരെ ഏരിയാതല കൺവെൻഷനുകൾ, തുടർന്ന് മെയ് 11ന് വി.വി.സേ 2018 എന്ന പേരിൽ സംഘടനാ പാർലിമെന്റ് എന്നിവ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് +973 39533273 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.



