പ്രതി­ഷേ­ധ ജ്വാ­ല സംഘടി­പ്പി­ച്ചു­


മനാമ: കശ്മീർ കഠ്−വയിൽ എട്ട് വയസുകാരിെയ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ‍ മൈത്രി സോഷ്യൽ അസോസിയേഷൻ‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്ത് നാൾക്കുനാൾ‍ നിഷ്ഠൂരമായ സംഭവങ്ങൾ‍ വർ‍ദ്ധിക്കുന്നതിൽ സംഗമം ആശങ്ക രേഖപ്പെടുത്തി. പ്രത്യേകിച്ച് ന്യുനപക്ഷങ്ങൾ‍ക്കും ദളിതുകൾക്കുമെതിരെ വംശീയവും വർ‍ഗ്ഗീയവുമായ തലത്തിലേയ്ക്ക് അക്രമങ്ങൾ വ്യാപിക്കുന്നുവെന്നും, കഴിഞ്ഞ കാലഘട്ടങ്ങളിൽ രാജ്യം നേടിയ നേട്ടങ്ങളുടെയെല്ലാം യശസ് ഇല്ലാതാക്കുന്നാതാണ് ഇത്തരം സംഭവങ്ങളെന്നും, അക്രമികൾ‍ക്കെതിരെ നടപടി എടുക്കേണ്ട ഭരണകുട അധികാരികൾ പ്രതികൾക്കായി പ്രക്ഷോഭം നടത്തി സംഭവത്തെ വർ‍ഗ്ഗീയവൽ‍കരിക്കാൻ നടത്തുന്ന ശ്രമം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്ന് സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട്‌ സിയാദ് ഏഴംകുളം, ജനറൽ‍ സെക്രട്ടറി നിസാർ‍ കൊല്ലം, ട്രഷറർ അബ്ദുൾ വഹാബ്, ഷിബു പത്തനംതിട്ട, വനിതാ വിഭാഗം അംഗം ആമിന സുനിൽ‍, സാമൂഹിക പ്രവർ‍ത്തകർ‍ അലി അക്ബർ, റിനീഷ് പറക്കോട് തുടങ്ങിയവർ‍ സംസാരിച്ചു. പ്രവർ‍ത്തകർ മെഴുകുതിരി കത്തിച്ച് അക്രമത്തിനെതിരെ പ്രതിഷേധ ജ്വാല തീർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed