കർ‍മ്മമേ­ഖലകളിൽ‍ വ്യക്തി­മു­ദ്ര പതി­പ്പി­ച്ച് ഡോ. എ.വി­ അനൂപ്


മനാമ : 18 മൂലികകളുടെ സംഗമം എന്ന മെഡിമിക്സ് സോപ്പിന്റെ പരസ്യ വാചകം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. അതിലും കൂടുതൽ മൂല്യങ്ങളും വിവിധ മേഖലകളിലുള്ള കഴിവുകളും കാത്ത് സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഈ സോപ്പിനെ ഏറ്റവും പ്രചാരത്തിലെത്തിച്ച അതിന്റെ സാരഥി ഡോ. എ.വി അനൂപ്. ബഹ്‌റൈൻ കേരളീയ സമാജം നൽകുന്ന മികച്ച ബിസിനസ് മാനുള്ള ഈ വർഷത്തെ അവാർഡ് സ്വീകരിക്കാൻ ഇവിടെയെത്തിയ ഡോ. എ.വി അനൂപ് 4 പി.എം ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വിജയകഥകൾ പങ്കുവെച്ചു.

ചെയ്യുന്ന കാര്യങ്ങൾ എന്ത് തന്നെ ആയാലും അത് സമൂഹത്തിന് കൂടി ഉപകരിക്കുന്നതായിരിക്കണമെന്നൊരു കാഴ്ചപ്പാട് മുന്പേ ഉണ്ടായിരുന്നുവെന്നും അതിന്റെ ഒരു കാരണം ശ്രീനാരായണ ഗുരുദേവന്റെ ഒരു ഭക്തൻ ആയതും അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് ഇഷ്ടമുള്ളത് കൊണ്ടോ ആയിരിക്കാമെന്നും ഡോ. എ.വി അനൂപ് പറഞ്ഞു. മുൻ തലമുറയിൽപ്പെട്ടവർ ഗുരുദേവനെ ചികിത്സിച്ചവരായിരുന്നു. തന്റെ വീട്ടിലും ഗുരു നേരിട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ചലച്ചിത്രം നിർമ്മിക്കണമെന്ന് തോന്നിയപ്പോഴും ഗുരുദേവനെക്കുറിച്ച് ഒരു സിനിമ എടുക്കുക എന്നതായിരുന്നു ആഗ്രഹം. അങ്ങിനെയാണ് 2010−ൽ ആർ. സുകുമാരൻ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ച യുഗപുരുഷൻ എന്ന ചിത്രം നിർമ്മിക്കുന്നത്. പിന്നീട് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയ ചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വിശ്വഗുരുവും ഗുരുവിനുള്ള സമർപ്പണം പോലെ തന്നെയായിരുന്നു നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർ‍ഷം ഡിസംബർ‍ മാസം 27ന് രാത്രി തിരക്കഥ രചിച്ച് ഷൂട്ടിങ് തുടങ്ങിയ ചിത്രം പിറ്റേന്ന് രാത്രി 11:30ന് തിരുവനന്തപുരം നിള തീയേറ്ററിൽ‍ പ്രദർ‍ശിപ്പിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് പുറമേ ടൈറ്റിൽ‍ രജിസ്ട്രേഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ‍, പോസ്റ്റർ‍ ഡിസൈനിങ്, സെൻ‍സറിങ് തുടങ്ങി പ്രദർശനം വരെയുള്ള എല്ലാ കാര്യങ്ങളും ഈ സമയത്തിനുള്ളിൽ‍ പൂർ‍ത്തികരിച്ചു. സംവിധായകനായ വിജീഷ് മണിയോടൊപ്പം നിർമ്മാതാവിനുമുള്ള ഗിന്നസ് അവാർഡ് വിശ്വഗുരുവിലൂടെ ലഭിച്ചു.

അഭിനേതാവായും സിനിമയിൽ എത്താറുള്ള അനൂപ് അതിന് മുന്പ് നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഇന്നും നല്ല ഒരു നാടകത്തിൽ അഭിനയിക്കാൻ സാധ്യമാകുമെങ്കിൽ അതിന് പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്തെ തിരക്കുകൾ കാരണം ഇപ്പോൾ അധികം നാടകങ്ങളിൽ സജീവമാകാൻ കഴിയുന്നില്ല. മെഡിമിക്സ് പല പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിൽ സജീവമാണെങ്കിലും ആയുർവേദ പാരന്പര്യം നിലനിർ‍ത്തിക്കൊണ്ട് ഇപ്പോഴും കൈകൊണ്ട് നിർമ്മിക്കുന്ന സോപ്പ് എന്ന നിലയിൽ‍ ഈ ബ്രാൻ‍ഡ് ഏറെ മുന്നോട്ട് നീങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പല ആയുർ‍വേദ സോപ്പ് കന്പനികളും ഹോൾ‍സെയിൽ‍ രംഗത്ത് മാത്രം ശ്രദ്ധിച്ചിരുന്ന കാലത്ത് റീടെയിലിന് കൂടുതൽ‍ പ്രാധാന്യം നൽ‍കിയത് മെഡിമിക്‌സിന് മികച്ച നേട്ടമായി. അതോടൊപ്പം ഗ്രാമപ്രദേശങ്ങളിൽ‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനവും വളർ‍ച്ചയിലെ പ്രധാന വഴിത്തിരിവായിരുന്നു. അടുത്ത വർ‍ഷം മെഡിമിക്സ് പ്രവർ‍ത്തനത്തിന്റെ അന്പത് വർ‍ഷമാണ് പൂർ‍ത്തിയാക്കുന്നത്. വിപണിയിലുള്ള മറ്റ് സോപ്പുകളിൽ‍ നിന്ന് മെഡിമിക്‌സിനെ വ്യത്യസ്തമാക്കുന്ന ഈ ഗുണം ഏറ്റവും മികച്ച മാർ‍ക്കറ്റിംഗിലൂടെ ഉപഭോക്താക്കളിൽ‍ എത്തിക്കാൻ സാധിച്ചതും എവിഎ ഗ്രൂപ്പിന് ഏറെ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മെഡിമിക്‌സിന്റെ സൗത്ത് ഇന്ത്യൻ വിപണിയുടെ ചുമതല, ഭക്ഷ്യമേഖലയിലേക്ക് ‘മേളം’ ബ്രാൻ‍ഡിലൂടെയുള്ള കടന്ന് വരവ്, അംബികാ പിള്ളയുമായി ചേർ‍ന്ന് കേത്ര എന്ന പേരിൽ‍ ജോയിന്റ് വെഞ്ച്വർ‍, ഹോളിവുഡിലേക്കെത്തുന്ന സിനിമാ നിർ‍മ്മാണം. അങ്ങനെ എവിഎ ഗ്രൂപ്പും സാരഥിയായ ഡോ. എ.വി അനൂപ് കേരളത്തിനകത്തും പുറത്തും നേട്ടങ്ങളുടെ പുതിയ ഉയരങ്ങൾ‍ കീഴടക്കുകയാണ്. വേൾ‍ഡ് മലയാളി കൗൺ‍സിലിന്റെ ഗ്ലോബൽ‍ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed