കടൽതീര ശുചീകരണവുമായി കെ.എം.സി.സി
മനാമ : ‘യു ഫോർ ബഹ്റൈൻ’ എന്ന മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് കെ.എം.സി.സി ബഹ്റൈൻ അസ്റി കടൽതീര ശുചീകരണം നടത്തുന്നു. ഏപ്രിൽ 6ന് (വെള്ളിയാഴ്ച) രാവിലെ 7:30 മുതൽ നടക്കുന്ന ശുചീകരണ പരിപാടി മുഹറഖ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് അരങ്ങേറുന്നത്.
സാമൂഹ്യ പ്രതിബദ്ധത ലക്ഷ്യമിട്ട്, നാം വസിക്കുന്ന ചുറ്റുപാട് വൃത്തിഹീനമാക്കരുത് എന്ന ആശയം തലമുറയ്ക്കായി പങ്കുവെച്ചുകൊണ്ട്, ‘ശുചിത്വം ഒരു സംസ്കാരമാണ് ‘എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, എല്ലാ കെ.എം.സി.സി പ്രവർത്തകരും പങ്കെടുക്കണമെന്നും സംസ്ഥാന കമ്മിറ്റി പറഞ്ഞു.

