'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യസംഘടനയായ 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസിന്റെ' സഹകരണത്തോടെ സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ശാഖ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക.

രക്തസമ്മർദ്ദം, രക്തത്തിലെ ഓക്സിജന്റെ അളവ് (SPO2), രക്തത്തിലെ പഞ്ചസാരയുടെ അളവ്, മൊത്തം കൊളസ്ട്രോൾ, ക്രിയാറ്റിനിൻ നിർണ്ണയത്തിലൂടെയുള്ള വൃക്ക പരിശോധന, എസ്.ജി.പി.ടി വഴി കരൾ പരിശോധന, യൂറിക് ആസിഡ് പരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കും. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്ടർമാരുടെ ക്ലാസും സംവാദവും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും 'ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡും' ലഭിക്കും. ക്യാമ്പ് തീയതി മുതൽ രണ്ട് ആഴ്ചത്തേക്ക് എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും സൗജന്യമായി കാണാവുന്നതാണ്.

വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, ടി.എസ്.എച്ച് (TSH) പരിശോധനകൾ ഓരോന്നിനും 3 ബഹ്‌റൈനി ദിനാർ എന്ന പ്രത്യേക ഇളവ് നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 36221399, 33841252 (വാട്സാപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

ാീാൈീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed