കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗിന്റെ ‘പിങ്ക് പൾസ് 2026’; പോസ്റ്റർ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: സ്തനാർബുദ ബോധവൽക്കരണ മാസമായ ഒക്ടോബറിനോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗ് സംഘടിപ്പിക്കുന്ന ‘പിങ്ക് പൾസ് 2026’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും ബോധവൽക്കരണ ക്ലാസിന്റെയും ഔദ്യോഗിക പ്രകാശനമാണ് കെഎംസിസി ഹാളിൽ വെച്ച് നടന്നത്. ചടങ്ങിൽ മാഹിറ ഷമീർ, അഫ്ര തസ്‌നീം, സബിത അബ്ദുൽ ഖാദർ, ഷഹനാസ് സക്കീർ, അലീമ ഷാഹിദ് പാവൂർ, സമീറ സിദ്ദിഖ്, ഷർമിന എന്നിവർ പങ്കെടുത്തു.
‌
ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ അദ്‌ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലിലാണ് പരിപാടി നടക്കുക. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

‘അറിവിലൂടെ പ്രതിരോധത്തിലേക്ക്, കരുതലിലൂടെ ആരോഗ്യത്തിലേക്ക്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ്. കൂടുതൽ വിവരങ്ങൾക്ക് 3443 6844, 3667 6455 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ, ജനറൽ സെക്രട്ടറി അഫ്ര തസ്‌നീം എന്നിവർ അറിയിച്ചു.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed