പ്രവാസി ചികിൽസ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നു: നവംബർ 1 മുതൽ ബഹ്റൈനിൽ പുതിയ മാറ്റം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ പ്രവാസികളുടെ ചികിത്സാ സേവനങ്ങൾ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (SMC) നിന്ന് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ. ഗവൺമെന്റ് ഹോസ്പിറ്റൽസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. നൂർ ധൈഫ് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിനെ അറിയിച്ചതാണ് ഈ സുപ്രധാന തീരുമാനം.
ഈ പുതിയ മാറ്റം സൽമാനിയ ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ ബെഡുകൾ ലഭ്യമാക്കാനും സഹായിക്കും. പ്രത്യേകിച്ച് പ്രസവ വാർഡുകളിലെ തിരക്കിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിനറ്റ് തീരുമാനപ്രകാരം വിദേശികൾക്ക് നിർബന്ധിത ഇൻഷുറൻസ് പാക്കേജുകൾ വഴിയായിരിക്കും ചികിത്സ ലഭ്യമാക്കുക. നിലവിൽ സൽമാനിയയിൽ ചികിത്സ തേടുന്ന സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകർക്കും ഈ മാറ്റം ബാധകമായിരിക്കും.
എന്നാൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് അടച്ചുപൂട്ടാനോ മാറ്റാനോ പദ്ധതിയില്ലെന്ന് ഡോ. നൂർ ധൈഫ് വ്യക്തമായി പറഞ്ഞു. കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായ രോഗികൾക്കായി ആശുപത്രി സേവനങ്ങൾ നീക്കിവെക്കുകയാണ് ലക്ഷ്യം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് റഫർ ചെയ്യുന്നവർക്ക് സൽമാനിയയിൽ ചികിത്സ ലഭിക്കും. കൂടാതെ, സിക്കിൾ സെൽ പേഷ്യന്റുകൾക്കുള്ള പ്രത്യേക ചികിത്സാ ഹാളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബറിൽ വീണ്ടും തുറന്നുപ്രവർത്തിക്കും.
ോി്ോി

