എസ്‌ഐഎഫ് ശാസ്ത്ര പ്രതിഭാ മത്സരം 2026–27: ബഹ്റൈനിൽ രജിസ്ട്രേഷൻ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ദേശീയതല ശാസ്ത്ര പ്രതിഭാ അന്വേഷണ മത്സരമായ ‘ശാസ്ത്ര പ്രതിഭാ കോൺടെസ്റ്റ് 2026–27’ രജിസ്ട്രേഷൻ ആരംഭിച്ചു. ബഹ്‌റൈനിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ പങ്കെടുത്ത ഓറിയന്റേഷൻ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

വിദ്യാർഥികൾ അതത് സ്കൂളുകളിലെ കോഓർഡിനേറ്റർമാർ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒന്നാം ഘട്ടമായ സ്ക്രീനിംഗ് ടെസ്റ്റ് നവംബർ 21-ന് ഓൺലൈനായി നടക്കും. വൈകിട്ട് 3 മുതൽ രാത്രി 9 വരെയുള്ള സമയപരിധിക്കുള്ളിൽ ലോഗിൻ ചെയ്ത് 1 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ വിദ്യാർത്ഥികൾക്ക് എഴുതാവുന്നതാണ്. ഒന്നാം ഘട്ടത്തിൽ യോഗ്യത നേടുന്നവർക്ക് ഡിസംബറിൽ രണ്ടാം ഘട്ടമായ ഇന്റർമീഡിയറ്റ് ലെവൽ മത്സരവും, രണ്ടാം ഘട്ടത്തിൽ മികവ് പുലർത്തുന്നവർക്കായി 2027 ജനുവരിയിൽ ഫൈനൽ അഡ്വാൻസ്ഡ് കോൺടെസ്റ്റും നടക്കും.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 'ശാസ്ത്ര പ്രതിഭാ' പട്ടം നൽകും. വിജയികൾക്ക് ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഐഎസ്ആർഒ (ISRO), ബാർക്ക് (BARC), ഡിആർഡിഒ (DRDO) എന്നിവ സന്ദർശിക്കാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരം ലഭിക്കും. സമയബന്ധിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സ്കൂൾ അധികൃതരോടും രക്ഷിതാക്കളോടും എസ്‌ഐഎഫ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് info@sifbahrain.com എന്ന ഇമെയിൽ വിലാസത്തിലോ www.sifbahrain.com വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാവുന്നതാണ്.

article-image

േോ്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed