നേഹ ബോറ മോചിതയായി; അഭിജീത് ദീപ്‌കെയുടെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പോലീസ്


ശാരിക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു. ആര്‍.കെ. പുരം സ്റ്റേഷനിലായിരുന്ന നേഹയെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് മോചിപ്പിച്ചത്. അതേസമയം, അഭിജീത് ദീപ്‌കെയുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ജാമ്യത്തിലിറങ്ങിയപ്പോള്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ അദ്ദേഹം ലംഘിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നീക്കം.

കൊണാട്ട് പ്ലേസില്‍ തിരംഗ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്ന സാഹചര്യത്തില്‍, അഭിജീത് ദീപ്‌കെയെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുനിന്നാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിഷേധവുമായി മണ്ഡി ഹൗസിലെത്തിയ നേഹ ബോറയെയും പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാര്‍ച്ച് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ദേശീയപതാകയുമായി പൗരന്മാര്‍ക്ക് റാലി നടത്താന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അറസ്റ്റിന് മുന്‍പ് ദീപ്‌കെ പ്രതികരിച്ചിരുന്നു.

ഇതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ കേരളത്തിലും ശക്തമായി തുടരുകയാണ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിനാല് മണിക്കൂർ ജന്തർ മന്തർ സമരം ഇന്ന് ആരംഭിക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമരം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed