വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി. മായിൻ ഹാജി ചെയർമാൻ
ശാരിക
തിരുവനന്തപുരം: സംസ്ഥാനത്ത് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജിയാണ് പുതിയ ബോർഡ് ചെയർമാൻ. ഒമ്പതംഗങ്ങളുള്ള ബോർഡാണ് നിലവിൽ പുനഃസംഘടിപ്പിച്ചിരിക്കുന്നത്.
സമസ്ത മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എമാരുടെ പ്രതിനിധിയായി ബോർഡിലെത്തും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാറിന്റെ ഈ നടപടി.
നിലവിലുണ്ടായിരുന്ന അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ആരോപിച്ചാണ് വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നത്. ഒഴിവാക്കിയിട്ട ബാക്കി രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയിലെ കേസിന്റെ വിധി വരുന്നതിനനുസരിച്ച് തീരുമാനമെടുക്കും.
afsd

