ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ ഇറക്കുമതി അധിക തീരുവ ചുമത്തുന്നത് ട്രംപ് മരവിപ്പിച്ചു


ശാരിക

ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധികതീരുവ ചുമത്താനുള്ള നിയമം പ്രാബല്യത്തിലാകുന്നതിന് തൊട്ടുമുൻപ് മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ മാസം ഒപ്പുവച്ച ബിൽ പ്രകാരമുള്ള കർശന നിയന്ത്രണങ്ങളും ഉപരോധങ്ങളും നടപ്പിലാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ അപ്രതീക്ഷിത തീരുമാനം.

ദേശീയ താല്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യൻ ക്രൂഡ് ഓയിൽ വലിയതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ അധികതീരുവ. ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഈ തീരുവ പുനഃസ്ഥാപിക്കാൻ ട്രംപിന് അധികാരമുണ്ടായിരിക്കും.

അധികതീരുവ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് പൂർണ അധികാരം നൽകുന്ന ബിൽ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കുകയും ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഊർജ വരുമാനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിയമം നിർമിച്ചത്.

 

article-image

sadfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed