ഡെലിവറി മോട്ടോർസൈക്കിൾ ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ബഹ്റൈൻ പാർലമെന്റ് നിർദ്ദേശം


പ്രദീപ് പുറവങ്കര

മനാമ: ഭക്ഷ്യ-പാഴ്സൽ ഡെലിവറി മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ച റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിൽ, കർശനമായ സുരക്ഷാ നിയമങ്ങൾ നിലവിൽ വരുന്നത് വരെ പുതിയ ഡെലിവറി മോട്ടോർസൈക്കിൾ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ എംപിമാരുടെ നീക്കം. പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഈ നിർദ്ദേശത്തിന് ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെലിവറി ബൈക്കുകളുടെ വർദ്ധനവ് ഗതാഗത തടസ്സങ്ങൾക്കും റോഡ് അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രധാന നിർദ്ദേശകനായ എം.പി മുഹമ്മദ് ജനാഹി വ്യക്തമാക്കി. ഡെലിവറി സേവനങ്ങൾ നിർത്തലാക്കുകയല്ല, മറിച്ച് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ 4 ഡെലിവറി റൈഡർമാർ റോഡപകടങ്ങളിൽ മരിച്ചപ്പോൾ 2024-ൽ അത് 7 ആയി ഉയർന്നതായി സമിതി ചെയർമാൻ ഡോ. ഹസൻ ബുഖമ്മസ് ചൂണ്ടിക്കാട്ടി. എന്നാൽ ഡെലിവറി മേഖലയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് വിവിധ സർക്കാരുദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.

മറ്റൊരു സംഭവത്തിൽ, ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിന് സമീപം കാൽനടയാത്രക്കാർക്കായി പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യവും പാർലമെന്റ് തള്ളി. വളവുകളിൽ ദൃശ്യപരത കുറവായതിനാലും വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്ന് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമുള്ള വർക്സ് മന്ത്രാലയത്തിന്റെ വിലയിരുത്തലിനെ തുടർന്നാണിത്. ഈ രണ്ട് സുപ്രധാന വിഷയങ്ങളും ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കും.

article-image

്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed