ചിറയിൻകീഴ് കൈയാങ്കളി വിവാദം; രമ്യാ ഹരിദാസ് എം.എൽ.എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മൻ രംഗത്ത്


ഷീബ വിജയൻ


ചിറയിൻകീഴിലെ വിവാദമായ കൈയാങ്കളി സംഭവത്തിൽ രമ്യാ ഹരിദാസ് എം.എൽ.എയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ രംഗത്തെത്തി. വിയോജിപ്പുകൾ ജനാധിപത്യത്തിൽ സാധാരണമാണെന്നും എന്നാൽ അവ വ്യക്തിയെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റരുതെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിമർശനങ്ങളെ പ്രമേയത്തിലൂടെ നേരിടുന്നതിന് പകരം സംവാദത്തിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനും പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള വിശാലമനസ്സാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ കരുതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ വ്യക്തമാക്കി.

ചിറയിൻകീഴിലെ കൈയാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എം.എൽ.എയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് അഭിപ്രായഭിന്നത രൂക്ഷമാണെന്ന് സൂചിപ്പിച്ച് എം.എൽ.എ പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മൻ എം.എൽ.എ പിന്തുണയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിൽ ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിനെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും അദ്ദേഹം വിശദമായി പരാമർശിച്ചിട്ടുണ്ട്.

article-image

gvnhvnvvnb

You might also like

  • Lulu Exchange
  • Straight Forward

Most Viewed