ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി കൈഫ്; നാലാം ടി20യിൽ വിൻഡീസിന് ജയം


ശാരിക

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം വിശ്വസിച്ച് പ്ലേയിങ് ഇലവൻ ഇറക്കുന്ന ശൈലി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന് കൈഫ് മുന്നറിയിപ്പ് നൽകി.

സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തി നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരടങ്ങിയ ഓൾറൗണ്ടർമാരെയാണ് ഇന്ത്യ ബൗളിങ്ങിനായി ആശ്രയിച്ചത്. എന്നാൽ ഈ രണ്ട് ഓൾറൗണ്ടർമാരും ചേർന്ന് എറിഞ്ഞ 4 ഓവറിൽ വിക്കറ്റൊന്നും നേടാനാവാതെ 14.50 എക്കോണമിയിൽ 58 റൺസാണ് വഴങ്ങിയത്. തോൽവിയുടെ പ്രധാന കാരണം ഈ ബൗളിങ് പ്രകടനമാണെന്നും ഇതിന്റെ ഉത്തരവാദിത്തം ബൗളർമാർ ഏറ്റെടുത്തേ മതിയാകൂ എന്നും കൈഫ് കൂട്ടിച്ചേർത്തു.

ഷായ് ഹോപ്പിന്റെ തകർപ്പൻ സെഞ്ചുറിയുടെയും കീമോ പോളിന്റെ മാരക ബൗളിങ് പ്രകടനത്തിന്റെയും കരുത്തിൽ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയെ 24 റൺസിന് തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് വിജയം നേടിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിലെ ജയത്തോടെ 5 മത്സരങ്ങളുള്ള പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-2ന് സമനില പിടിച്ചു. പരമ്പരയിലെ വിജയികളെ നിർണ്ണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബർ 17 ശനിയാഴ്ച ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.

article-image

േ്േിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed